ഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന കേരളത്തിന്റെ അപേക്ഷയില്‍ മറുപടി സത്യവാങ്മൂലം നല്കാന് തമിഴ്നാടിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.ഡാമിന് സി.ഐ.എസ്.എഫിനെ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലായതിനാല്‍ സുരക്ഷ നല്‍കുന്നതിന് സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്വം ഉണ്ടെന്നും അതിനാല്‍ സി.ഐ.എസ്.എഫ് വേണ്ടെന്നുമാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ അധികാരത്തില്‍ വരുന്ന കാര്യമായതിനാല്‍ തമിഴ്നാടിന്റെ അപേക്ഷ നിലനില്‍ക്കില്ലെന്ന് കേരളം വ്യക്തമാക്കി.
Discussion about this post