തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം. തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തോടെ തുടങ്ങിയ സഭയില്‍ തോമസ് ചാണ്ടിക്കെതിരേ രൂക്ഷമായ വിമര്‍ശനമായിരുന്നു എന്‍.എം നെല്ലിക്കുന്ന് നടത്തിയത്. നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ തോമസ് ചാണ്ടി താന്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് തിരിച്ചടിച്ചു.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെ.എസ്.ആര്‍.ടി.സി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.
ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പി.ടി തോമസടക്കമുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. പിന്നീട് സ്പീക്കര്‍ ഇടപെട്ടാണ് ഭരണപ്രതിപക്ഷ അംഗങ്ങളെ വാക്ക്‌പ്പോരില്‍ നിന്ന് പിന്തിരിപ്പിച്ചത്.
Discussion about this post