ഹൈദരാബാദ്: സിനിമാ തീയേറ്ററിൽ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. ജമ്മുകാശ്മീർ സ്വദേശികളായ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ ചെവല്ലിലാണ് മൂവരും പഠിക്കുന്നത്.
തീയേറ്റർ മാനേജ്മെന്റിന്റെ പരാതിയെ തുടർന്നാണ് ജമീൽ ഗുൽ, ഒമർ ഫയിസ് ലൂണി, മുദാസിർ ഷാബിർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ് മൂവരും മന്ത്രാ മാളിലെ സിനീപോളിസിൽ ‘ബരേലീ കി ബർഫി’ എന്ന സിനിമ കാണാനായി എത്തിയത്. ചിത്രം തുടങ്ങുന്നതിന് മുമ്പ് ദേശീയം ഗാനം പ്രക്ഷേപണം ചെയ്തപ്പോൾ എല്ലാവരും എഴുന്നേറ്റെങ്കിലും യുവാക്കൾ അതിന് തയ്യാറായില്ല.
ഇവർക്കെതിരെ ദേശീയ വികാരത്തെ വൃണപ്പെടുത്തിയതിന് കേസെടുത്തതായി ഷംഷബാദ് ഡെപ്യൂട്ടി കമ്മീഷ്ണർ പി.വി. പദ്മജ അറിയിച്ചു.
Discussion about this post