അവതാകരനും, ശബരിമല ക്ഷേത്രം തന്ത്രി കുടുംബാഗവുമായ രാഹുല്‍ ഈശ്വറിനെ ഹിന്ദു സംഘടന പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കുന്നു. മുമ്പ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്ന വിവിധ പരിപാടികളില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ സംഘാടകര്‍ ഒഴിവാക്കുകയായിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിതും, പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയുമായി കൂടിക്കാഴ്ച നടത്തിയയും, മതം മാറിയുള്ള വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടയച്ച വൈക്കം സ്വദേശിനി അഖിലയെ വീട്ടിലെത്തി കണ്ട ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
കോഴിക്കോട് രാമനാട്ടുകരയില്‍ നടക്കാനിരിക്കുന്ന ഹിന്ദു എക്കണോമിക് ഫോറത്തിന്റെ ഓണഘോഷത്തിന്റെ ഭാഗമായുള്ളകുടുബസംഗമത്തില് രാഹുല്‍ ഈശ്വറായിരുന്നു പ്രധാന അതിഥി. ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് സംഘാടകര്‍ തന്നെ രാഹുല്‍ ഈശ്വറിനെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തൊടുപുഴയില്‍ നടക്കുന്ന മറ്റൊരു പരിപാടിയില്‍ നിന്നും രാഹുല്‍ ഈശ്വറിനെ ഒഴിവാക്കിയിട്ടുണ്ട്.
കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുമായി രാഹുല്‍ ഈശ്വര്‍ കൂടിക്കാഴ്ച നടത്തിയതാണ് ഹിന്ദു സംഘടന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോ പുറത്ത് വന്നിരുന്നു. ഇതിന് ശേഷം ഹിന്ദു സംഘടന നേതാക്കളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് രാഹുല്‍ ഈശ്വര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വൈക്കം സ്വദേശിയായ അഖിലയെ തടവില്‍ എന്ന പോലെ പാര്‍പ്പിച്ചിരിക്കുന്നു എന്ന തോന്നിക്കത്തക്ക വിധമുള്ള ഒളി ക്യമാറ ദൃശ്യങ്ങള്‍ പകര്‍ത്തി രാഹുല്‍ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.
ചില ദേശീയ ചാനലുകള്‍ക്ക് ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. പോലിസ് സുരക്ഷയിലുള്ള അഖിലയുടെ വീഡിയൊ പുറത്ത് വിടുക വഴി മുസ്ലിം സംഘടനകളെ സഹായിക്കുകയായിരുന്നു രാഹുല്‍ എന്നാണ് ഉയരുന്ന ആക്ഷേപം.
Discussion about this post