തിരുവനന്തപുരം :തനിക്കെതിരെ ഗണേഷ് കുമാര്‍ ആരോപിച്ച പരാതി തന്നെ വ്യക്തിഹത്യ ചെയ്യുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ഗണേഷ് ലോകായുക്തയില്‍ പറഞ്ഞത് പരാതിയുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ്.ആരോപണത്തെ താന്‍ രാഷ്ട്രീയപരമായും ,നിയമപരമായും നേരിടും.ഗണേഷിന് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷിന് സ്ഥാനം നഷ്ട്ടപ്പെട്ടതിന്റെ നിരാശയാണെന്നും,അതിനുത്തരവാദി മുസ്ലിംലീഗ് അല്ലെന്നുമാരോപിച്ച് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും രംഗത്തെത്തി.പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഗണേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post