ആലപ്പുഴ: ലോകം ഇന്ത്യയെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുകയാണെന്ന് കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമം മഠതിപതി സ്വാമി ചിദാനന്ദപുരി. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും പ്രാചീനമായ സംസ്കാരം ആണ് ഇന്ത്യയുടേത് എന്നും അദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമംത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ധര്‍മ്മ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സമ്പന്നമായ സംസകാരമാണ് ഇന്ത്യയുടേത്. അതുകൊണ്ടാണ് പല സംസ്കാരങ്ങളും തകര്‍ന്നടിഞ്ഞിട്ട് പോലും ഭാരത സംസ്കാരം എന്നും നിലനില്‍ക്കുന്നത്. ലോകത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഏറ്റവും പ്രാചീനമായ സംസ്കാരമാന് നമ്മുടേത് ..അതിനാല്‍ ലോകം മുഴുവന്‍ ഇപ്പോള്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി. ധര്‍മ്മം എന്നത് പ്രപഞ്ച വ്യവസ്ഥ ആണെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സംസ്കാരത്തിലും ധര്‍മ്മത്തിലും ഊന്നിയായായിരുന്നു കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമം മഠതിപതി ചിദാനന്ദപുരി സ്വാമിജിയുടെ പ്രസംഗം.
രാഷ്ട്രീയ സ്വയം സേവക സംഘം ആലപ്പുഴ സംഘ ചാലക് അമ്പലപ്പുഴ ഗോപകുമാര്‍ ധര്‍മ്മ സംവാദം ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post