തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. തൃപ്രങ്ങോട് കുണ്ടില്‍ ബാബുവിന്റെ മകന് കെ.വിപിന്‍(23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെ ബിപി അങ്ങാടി പുളിഞ്ചോട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ അക്രമി സംഘം വിപിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ രണ്ടാംപ്രതിയായി പോലീസ് പ്രതി ചേര്‍ത്ത ആളാണ് വിപിന്‍.വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post