ഡല്‍ഹി: മുത്തലാഖ് വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കപില്‍ സിബലിന് തിരിച്ചടി. വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി വ്യക്തമാണെന്നും ഇനി വ്യക്തത നല്‍കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അഭിപ്രായപ്പെട്ടു.
ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനു വേണ്ടിയാണ് കപില്‍ സിബല്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിധിന്യായത്തിലെ അവസാന പേജിലെ പ്രസ്താവം ഭൂരിപക്ഷ ജഡ്ജിമാരുടെ കാഴ്ച്ചപ്പാടല്ല പങ്കുവെക്കുന്നതെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിധിയില്‍ ഇനി വ്യക്തത നല്‍കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വ്യക്തമാക്കി.
മുത്തലാഖ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിലൂടെ പ്രഖ്യാപിച്ചത്.
Discussion about this post