കോഴിക്കോട്: സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ട്ടര്‍ തീം പാര്‍ക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. വാട്ടര്‍ തീം പാര്‍ക്കിനുള്ള രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു പഞ്ചായത്ത് കത്തയച്ചു. പാര്‍ക്കിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഏഴംഗ ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് കത്തയച്ചത്.
ഇലക്ട്രിക്ക് വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഫയര്‍ ആന്റ് സേഫ്റ്റി വകുപ്പിനുമാണ് കത്തയച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിനു അനുമതി റദ്ദാക്കിയ വിവരം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post