തൃശൂർ: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജീവനൊടുക്കിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കേസ് ഡയറി ഹാജരാക്കാത്ത വാടാനപ്പിള്ളി എസ്.ഐയെ അറസ്റ്റ് ചെയ്യാൻ എസ്.പിക്ക് ലോകായുക്ത നിർദ്ദേശം നൽകി.
അതേസമയം, വിനായകന് ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ മൊഴിനൽകി.മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. എൻ.എ. ബാലറാമും, ഫോറൻസിക് സർജനും അസി.പ്രൊഫസർ ഡോ. കെ.ബി. രാഖിനും ലോകായുക്തയ്ക്ക് മൊഴി നൽകി.
Discussion about this post