ചണ്ഡിഗഡ്: പീഡനക്കേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും സംഘര്‍ഷം. ഗുര്‍മീത് സിംഗിന്റെ അനുയായികള്‍ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികള്‍ തല്ലിത്തകര്‍ത്തു. നിരവധി പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.
ഒരു പെട്രോള്‍ പമ്പ്, രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയും തീ വെച്ചതായും റിപ്പോര്‍ട്ടുണ്ട്.
കോടതി വിധിക്കു പിന്നാലെ ഇരു സംസ്ഥാനങ്ങളുടെയും സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനുയായികളെ പിരിച്ചുവിടുന്നതിനായി സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.
Discussion about this post