ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടരുന്ന തര്‍ക്കത്തിന് ശമനമായി. ദോക് ലാമില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണയായി. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ-ചൈന സൈനീകര്‍ പിന്മാറ്റം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
ഇരു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി നടന്നു വന്ന നയതന്ത്രതല ചര്‍ച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്. സൈനികരുടെ പിന്മാറ്റം ഇതിനോടകം തന്നെ ആരംഭിച്ചുവെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സൈനിക പിന്മാറ്റം പൂര്ത്താകുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ, ജൂണ്‍ 16നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഡോക് ലാ മേഖലയില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ചൈന റോഡ് നിര്‍മാണം നടത്താന്‍ ശ്രമിച്ച മേഖല ഇന്ത്യ, ഭൂട്ടാന്, ടിബറ്റ് മേഖലയില്‍ വരുന്നതാണ്. ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതില്‍ ഭൂട്ടാന് സര്‍ക്കാരും ചൈനയെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ചൈന അതിര്‍ത്തി അടച്ചിരുന്നു. ഡോക് ലായില്ല് സംഘര്‍ഷ സാധ്യത ഏറിയതോടെ ഇരുരാജ്യങ്ങളും ഇവിടെ നിരവധി സൈനികരെ വിന്യസിച്ചിരുന്നു.
Discussion about this post