കുവൈത്ത് സിറ്റി : ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് കുവൈത്തിലെ പ്രമുഖ അറബ് മാധ്യമത്തില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത. കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള അല്‍ റായ് ദിന പത്രത്തിലാണു മന്ത്രി ഇപ്പോള്‍ ഇന്ത്യയിലും മുമ്പ് കുവൈത്തിലും അഴിമതി ആരോപണത്തിനു വിധേയമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘കുവൈത്തിലെ പ്രവാസിയായ ഇന്ത്യന്‍ മന്ത്രി അഴിമതി ആരോപണ വിധേയന് ‘ എന്ന തലക്കെട്ടോടെയാണു പത്രത്തിന്റെ ഒന്നാം പേജില്‍ വാര്‍ത്ത വന്നിരിക്കുന്നത്.’അധികാരത്തില്‍ കയറി കേവലം 4 മാസം തികയും മുമ്പാണു മന്ത്രി അഴിമതി ആരോപണ വിധേയനായിരിക്കുന്നത്. തോമസ് ചാണ്ടിയുടെ പേരില്‍ അഴിമതി ആരോപണം ഉയരുന്നത് ഇത് ആദ്യമല്ല.
കുവൈത്തില്‍ 2 മില്ല്യണ്‍ ദിനാറിന്റെ ( 44 കോടി രൂപ ) തട്ടിപ്പ് കേസില്‍ മുമ്പ് ഇദ്ദേഹത്തെ കുവൈത്ത് അധികൃതര്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നതായും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. ഒരു ബില്ല്യണ്‍ രൂപ ആസ്തിയുള്ള മന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവരുടെ പിന് ബലത്തിലാണു ഇദ്ധേഹം അധികാരത്തില്‍ തുടരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.
Discussion about this post