തിരുവനന്തപുരം: കെ.എം എബ്രഹാം കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്.
നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് കെ.എം എബ്രഹാം എത്തുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ ഇന്ന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. നളിനി നെറ്റോ കഴിഞ്ഞാല്‍ കേരള കേഡറിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് കെ.എം.എബ്രഹാം. 1982 ബാച്ചില്‍പ്പെട്ട അദ്ദേഹം ഡിസംബറില്‍ വിരമിക്കും. കേരളകേഡറിലെ മികച്ച ഉദ്യോഗസ്ഥരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന കെ.എം.എബ്രഹാം ധനവകുപ്പിലെ ദീര്‍ഘകാലം ചിലവിട്ട ശേഷമാണ് സംസ്ഥാനസര്‍ക്കാരിന്റെ അമരത്തേക്ക് വരുന്നത്.
എന്നാല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാലും നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. ഏത് പോസ്റ്റിലാണ് നിയമനം എന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിയമിക്കുമെന്നാണ് വിവരം.
Discussion about this post