തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിലെ കോടതി വിധി വന്നതിനു പിന്നാലെ സിപിഎം യുവജനവിദ്യാര്‍ഥി സംഘടനകളെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. സ്വാശ്രയ സമരത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത്, ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവരെന്ന് ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്എഫ്ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ ആരാഞ്ഞു.
പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങളുടെ കാര്യം കഷ്ടംമാണെന്നും ബല്‍റാം കുറിച്ചു.
വി ടി ബല്‍റാമിന്റെ ഫേസുബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വാശ്രയ സമരത്തിൽ മുൻപ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് “ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവർ” എന്ന് വലിയവായിൽ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്എഫ്ഐ നേതാക്കൾ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടൻചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താൻ കടന്നുവരുമോ?പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുന്ന “വിദ്യാർത്ഥി, യുവജന” പ്രസ്ഥാനങ്ങൾ. കഷ്ടം.
Discussion about this post