ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്രസകളെ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനത്തിന് കീഴിലാക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാജ വിദ്യാര്‍ത്ഥികളെ കണ്ടുപിടിക്കുന്നതിനാണ് ഇത്തരത്തില്‍ നടപടികളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ആധാര്‍ കാര്‍ഡ് ഡീറ്റൈല്‍സും നല്‍കണമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഇതിന് പുറമെ, ക്ലാസ്റൂമുകളുടെ മാപ്പുകള്‍, കെട്ടിടങ്ങളുടെ ചിത്രങ്ങള്‍, എന്നിവയും സര്‍ക്കാറിന് കൈമാറണം. ജൂലൈ 31നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പുതിയ സമ്പ്രദായപ്രകാരം 10,000ത്തിലധികം അംഗീകൃത മദ്രസകളാണ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകാരമുള്ള എല്ലാ മദ്രസകള്‍ക്കും പിന്നീട് സവിശേഷ തിരിച്ചറിയല്‍ കോഡ് നല്‍കുമെന്നും ഉത്തര്‍പ്രദേശ് മദ്രസ ശിക്ഷാ പരിഷത്ത് രജിസ്ട്രാറെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മദ്റസകള്‍ക്കായി പുതിയ വെബ്സൈറ്റും തുറക്കുന്നുണ്ട്.
Discussion about this post