തിരുവനന്തപുരം: എസ്ഡിപി ഐ പിന്തുണയില്‍ വെമ്പായത്ത് പഞ്ചായത്തില്‍ ഭരണം നേടി സിപിഎം. എസ്ഡിപിഐ അംഗം പിന്തുണച്ചതോടെ സിപിഎമ്മിന്റെ ഷീലജ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ ഒരംഗം എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു. വിജയിക്കണമെങ്കില്‍ എല്‍ഡിഎഫിന് ഒരംഗത്തിന്റെ കുറവുണ്ടായിരുന്നു. ഒരു സിപിഎം സ്വതന്ത്രനുള്‍പ്പെടെ 21 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 10 അംഗങ്ങളാണുള്ളത്. എസ്ഡിപി ഐ പിന്തുണച്ചതോടെ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷമായി.
ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. നേരത്തെ എല്‍ഡിഎഫിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനെ ബിജെപി സഹായിച്ചിരുന്നു. എന്നാല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബിജെപി സഹായിച്ചില്ല.
Discussion about this post