ഡല്‍ഹി: കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയ്ക്കു പിന്നാലെ പുതുമുഖങ്ങളെയും കാബിനറ്റ് പദവി ലഭിച്ച മറ്റ് നാലു പേരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മന്ത്രിസഭയില്‍ എത്തിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
I congratulate all those who have taken oath today. Their experience & wisdom will add immense value to the Council of Ministers.
— Narendra Modi (@narendramodi) September 3, 2017
നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കാണ് പുനഃസംഘടനയില്‍ കാബിനറ്റ് പദവി ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് സഹമന്ത്രിമാരും ഇന്ന് മോദി മന്ത്രിസഭയുടെ ഭാഗമായി.
I congratulate my colleagues @dpradhanbjp, @PiyushGoyal, @nsitharaman and @naqvimukhtar on joining the Union Cabinet.
— Narendra Modi (@narendramodi) September 3, 2017
Discussion about this post