കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തു എന്ന് പറഞ്ഞ് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശേരി സിഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
മര്‍ദനമേറ്റതിനെ തുടര്‍ന്ന് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയാറായിരുന്നില്ല.പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചതായും തങ്ങളെ പോലീസ് മുട്ട് കുത്തിച്ച് നിര്‍ത്തിച്ചതായും യുവാക്കള്‍ പറഞ്ഞു.
മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അന്‍വറിന്റെ പാര്‍ക്കിന്റെ അനിധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ പാര്‍ക്കിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. കൂടാതെ ഈ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
Discussion about this post