ബീജിംഗ്: തീവ്രവാദം വീണ്ടും ബ്രിക്‌സ ഉച്ചകോടിയ്ക്കിടെ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ”എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ആന്റ് ഡെവലപ്പിംഗ് കണ്‍ട്രീസ്” എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാമന്ത്രി.
ഭീകരവാദം, സൈബര്‍ സുരക്ഷ, ദുരന്തനിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ കൂട്ടായ പ്രവര്‍ത്തനവും സഹകരണവും വേണം. ലോകം ഇന്ന് നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ ഒന്നിച്ചു നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു വികസനം ലക്ഷ്യമാക്കിയായിരിക്കണം എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരുടെയും കൈകളിലും വികസനമെത്തണമെന്നതാണ് ഇന്ത്യയുടെ അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി മോദി കൂടിക്കാഴ്ച നടത്തും ഡോക് ലാം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവന്നേക്കാം.
Discussion about this post