കമന്റിന് മറുപടിയായി കമന്റിട്ടയാളുടെ അപ്പനു പറഞ്ഞ ബിടി ബല്‍റാമിനെതിരെ പ്രതിഷേധം. അപ്പനുപറഞ്ഞുവെന്ന് കാണിച്ച് പ്രൊഫൈല്‍ ചിത്രം മാറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്. ഒരു ഗ്രൂപ്പില്‍ വന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത്. പോസ്റ്റ് ഇട്ടയാള്‍ വിടി ബല്‍റാമിനെ ബാലരമാ എന്നുവിളിച്ചുവെന്നാണ് ബല്‍റാം അനുകൂലികള്‍ പറയുന്നത്.
പോസ്റ്റ് ഇട്ടയാള്‍ പറയാനുളളത് സൂചിപ്പിച്ചതിനുശേഷം ബാലരമാ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. ഇതോടെ പ്രകോപിതനായാണ് അത് തന്റെ വാപ്പ എന്ന മറുപടി നല്‍കിയത്. പോസ്റ്റ് ഇട്ടയാള്‍ കടപ്പാട് വാട്സ്ആപ്പ് എന്ന് വച്ചിരുന്നു. ഇതിനെ കളിയാക്കി വാപ്പയ്ക്ക് വിളിച്ച് ബ്രായ്ക്കറ്റില്‍ കടപ്പാട് എന്ന് ബല്‍റാം വച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ പ്രൊഫൈല്‍ ചിത്രം ബാലരമയുടേതാക്കി മാറ്റുന്നുണ്ട്.
Discussion about this post