ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി എന്നാണ് അര്‍ത്ഥം. എന്നാല്‍ പാര്‍ട്ടിയിപ്പോള്‍ സമ്പന്നരുടെ പാര്‍ട്ടി എന്ന തലത്തിലേക്ക് മാറുകയാണെന്നാണ് വിമര്‍ശനം. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പല സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണെന്ന് വരണാധികാരിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെയും ഗരീബ് ആദ്മി പാര്‍ട്ടിയുടെയും പല സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്.
ഷഹദ്ര മണ്ലത്തില് നിന്നുള്ള പ്രതിനിധിയായ ഹര്‍പാല്‍ സിംഗ് കുണ്ഡാലിയയുടെ കാര്യമെടുക്കാം. 2.46 കോടിയാണ് ‘ഗരീബ് രാജ് പാര്‍ട്ടി’പ്രതിനിധിയുടെ കുടുംബ സ്വത്ത്. ഉത്തം നഗറില്‍ മത്സരിക്കുന്ന ശ്യാം ബാര്‍ട്ടിയുടെ സ്വത്ത് 1.96 കോടി രൂപയാണ്.
ആം ആദ്മിയുടെ ഭാരവാഹിത്വമുള്ള ഫത്തേഖ് സിംഗ്, കെ.ബി ബാഗ എന്നി രണ്ട് സ്ഥാനാര്‍ത്ഥികളുടെയും കുടുംബത്തിന്റെയും ആസ്തി ഏഴ് കോടിയിലധികം രൂപ വരും.
ഷഹദാരയില്‍ നിന്ന് മത്സരിക്കുന്ന ആം ആദ്മി സ്ഥാനാര്‍ത്ഥി മനീഷ് സിയോദിയയുടെ ആസ്തി 41.56 ലക്ഷമാണ്.
കോടീശ്വര ക്ലബില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളുമുണ്ട്. ഗോകല്പൂരില് നിന്ന് പത്രിക നല്കി ബിഎസ്പി സ്ഥാനാര്‍ത്ഥി സുരേന്ദ്രകുമാറിന്റെ ആസ്തി 3.76 കോടി രൂപയാണ്. ലഷ്മി നഗറില്‍ പത്രിക നല്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.കെ വാലിയയുടെ ആസ്തി 18. 28 കോടി രൂപയാണ്.
Discussion about this post