കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം പ്രവചിച്ച് പുതിയ സര്‍വ്വേ. വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രതിപക്ഷമായ ബിജെപി 113 സീറ്റുകള്‍ നേടുമെന്ന് ക്രിയേറ്റിവ് സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ആന്റ് സോഷ്യല്‍ സ്റ്റഡീസ് നടത്തിയ സര്‍വ്വേ വിലയിരുത്തുന്നു. നിലവിലെ ഭരണകക്ഷിയായ സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് 86 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു. മറ്റൊരു പ്രധാനകക്ഷിയായ ജെഡിഎസ് 25 സീറ്റ് കരസ്ഥമാക്കും.
2017 ജൂലായ് മാസത്തിലാണ് സിഒപിഎസ് സര്‍വ്വേ സംഘടിപ്പിച്ചത്. കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപകമായി കൊല്ലപ്പെടുന്നതില്‍ ബിജെപി വന്‍ പ്രതിഷേധം ഉയര്‍ത്തുന്ന അവസരത്തിലാണ് സര്‍വ്വേ സംഘടിപ്പിച്ചിരുന്നത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് സര്‍വ്വേ അവകാശപ്പെടുന്നു.ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ കോണ്‍ഗ്രസിന് മേല്‍കൈ നേടാനാകും. ഇവിടുത്തെ 37 സീറ്റുകളില്‍ 21 ഉം കോണ്‍ഗ്രസ് നേടും. ബംഗളൂരു മേഖലയിലെ 32 സീറ്റുകളില്‍ 16 ഉം കോണ്‍ഗ്രസ് ജയിക്കുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ തീരദേശ മേഖലയിലും ഗ്രാമമേഖലയിലും ബിജെപി വലിയ വിജയം നേടുമെന്ന് സര്‍വ്വേ കണ്ടെത്തുന്നു. മധ്യ കര്‍ണാടകയിലും ബിജെപി നില വലിയ തോതില്‍ മെച്ചപ്പെടുത്തും.
നേരത്തെ സീ ഫോര്‍ നടത്തിയ സര്‍വ്വേയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു.120-132 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു സീ ഫോര്‍ സര്‍വ്വേ ഫലം.
Discussion about this post