തിരുവനന്തപുരം : ബാര്‍കോഴയാരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്ക് പുറമെ മറ്റ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്ത് വിജിലന്‍സ് തള്ളി. മൂന്ന് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വി.എസ് കത്തയച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ അന്വേഷണം
വേണമെന്നാവശ്യപ്പെട്ടാണ് വി.എസ് കത്തയച്ചത്.
മന്ത്രിമാര്‍ കോഴവാങ്ങിയെന്ന ആരോപണമുന്നയിച്ച് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയാണ് കത്തിനോടൊപ്പം വി.എസ് സമര്‍പ്പിച്ചത്. എന്നാല്‍ ശബ്ദരേഖ വ്യക്തമല്ലെന്നും പരാതികള്‍ക്ക് ആധികാരികതയില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.
Discussion about this post