ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം നേടാന്‍ തന്ത്രങ്ങള്‍ വിപുലപ്പെടുത്തി ബിജെപി. ത്രിപുരയിലും മേഘാലയയിലും അസമിലേതിനു സമാനമായി മഹാസഖ്യം രൂപീകരിക്കാന്‍ ബിജെപി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2018-ലാണ് ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്. അതിനു മുന്നോടിയായി പ്രാദേശിക പാര്‍ട്ടികളെ കൂടെക്കൂട്ടാനാണ് ബിജെപിയുടെ തീരുമാനം. മോദി മന്ത്രിസഭയിലെ പുതിയ അംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയുടെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ സെപ്റ്റംബര്‍ 28ന് സംസ്ഥാനം സന്ദര്‍ശിച്ച് തന്ത്രങ്ങള്‍ മെനയുമെന്നാണ് സൂചന.
ബിജെപിയുടെ പുതിയ സംസ്ഥാന ഓഫീസ് ഷാ ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങില്‍ പുതിയ ചില നേതാക്കന്മാര് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയെ കൂടെ കൂട്ടാനാണ് ബിജെപിയുടെ ശ്രമം. ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയില്‍ പ്രമുഖ ട്രൈബല്‍ പാര്‍ട്ടിയായ ഐപിഎഫ്ടിയുടെ എന്‍സി വിഭാഗം തങ്ങളോടൊപ്പം നില്‍ക്കുമെന്നും സൂചനയുണ്ട്.
Discussion about this post