കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണന്നും അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയുണ്ടന്നും. ചൂണ്ടിക്കാട്ടി ഇന്നലെയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസന്വേഷണവുമായി പൊലീസിനോട് ഇതുവരെ സഹകരിച്ചിട്ടുണ്ടന്നും നാദിര്‍ഷ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് കോടതിയില്‍ എതിര്‍ക്കും. പ്രതികളെ സഹായിക്കുന്ന രീതിയില്‍ നാദിര്‍ഷ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പൊലീസിന്റെ കണ്ടത്തല്‍.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെഞ്ചുവേദനയാണന്ന് പൊലീസിനെ അറിയിച്ച നാദിര്‍ഷ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
Discussion about this post