ഡല്‍ഹി: 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ്സ്. ഇതിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്റ്റഡി ടൂറിനയക്കാന് തീരുമാനമായി.
സ്റ്റഡി ടൂറിന്റെ ആദ്യഭാഗം നോര്‍വേയില്‍ തുടങ്ങി. പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മോങ്സ്റ്റാഡ് ടെക്നോളജി സെന്റര്‍ തുടങ്ങിയവ സന്ദര്‍ശിച്ച് പ്രമുഖരുമായി ചര്‍ച്ച നടത്തി. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച കോണ്‍ഫറന്‍സുകളിലും രാഹുല്‍ സാന്നിധ്യമായതായി എഐസിസി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ആശയങ്ങളുമായി മടങ്ങിയെത്തുന്ന രാഹുല്‍ കൂടുതല്‍ ശക്തിയോടെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തനാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിശ്വാസം.
സ്റ്റഡി ടൂറിന്റെ രണ്ടാം ഭാഗം അമേരിക്കയിലെ സിലിക്കന്‍ വാലിയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ കൂടുതല്‍ സാധ്യതകള്‍ തേടിയാണ് ഇവിടെയെത്തുന്നത്. പ്രമുഖരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. പിന്നീട് കാലിഫോര്‍ണിയയും സന്ദര്‍ശിക്കും, ഇവിടെ യൂണിവേഴ്സിറ്റി കോണ്‍ഫറന്‍സില്‍ തന്റെ ആശയങ്ങളെക്കുറിച്ച് രാഹുല്‍ സംസാരിക്കും. സ്റ്റഡി ടൂറിന് ശേഷം മടങ്ങിയെത്തുന്ന രാഹുല്‍ തന്റെ ആശയങ്ങള്‍ രാജ്യവുമായി പങ്കുവെയ്ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി സിപി ജോഷി പറഞ്ഞു.
കൃത്യമായ ധാരണയില്ലാതെയാണ് രാജ്യത്ത് പല പുരോഗമനങ്ങളും നടപ്പാക്കുന്നത്. നോട്ട് നിരോധനം പോലുള്ള ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. പ്രധാനമന്ത്രി കുറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതല്ലാതെ ഗുണങ്ങളൊന്നുമുണ്ടായിട്ടില്ല. അങ്ങനെയായിരിക്കില്ല രാഹുലിന്റെ സന്ദര്‍ശനമെന്നും ജോഷി പറഞ്ഞു.
Discussion about this post