ചെന്നൈ: ദേശീയഗാനത്തോട് അനാദരം കാട്ടിയെന്ന കേസില്‍ ജാമ്യമെടുക്കാനെത്തിയ ഡോക്ടര്‍ക്ക് അപൂര്‍വ്വ ശിക്ഷ നല്കി മദ്രാസ് ഹൈക്കോടതി. ഒരാഴ്ച ആശുപത്രിക്കു മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ചൊല്ലി അഭിവാദ്യം ചെയ്യാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വെല്ലൂരിനു സമീപം ആമ്പൂര് സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. കെന്നഡിക്കാണു മദ്രാസ് ഹൈക്കോടതിയുടെ അപൂര്‍വ ‘ശിക്ഷ.’
ദിവസവും രാവിലെ പത്തിനു പതാക ഉയര്‍ത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസിനു ജഡ്ജി നിര്‍ദേശവും നല്കി. ഉത്തരവിനെ തുടര്‍ന്നു ഡോക്ടര്‍ ഇന്നലെ ആശുപത്രിവളപ്പില്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യദിനത്തില്‍ ആശുപത്രിയില്‍ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോള്‍ കെന്നഡി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതു ചൂണ്ടികാട്ടി മുന്‍ നഗരസഭാംഗം പരാതി നല്‍കുകയായിരുന്നു.
Discussion about this post