കൊല്‍ക്കത്ത: സിപിഎം എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആഡംബര ജീവിതവും മോശം പെരുമാറ്റങ്ങളും ചൂണ്ടിക്കാട്ടി ഋതബ്രത ബാനര്‍ജിയെ സി.പി.ഐ.എം പശ്ചിമബംഗാള്‍ ഘടകം മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ബംഗാള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് നടപടി എടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി.
ലക്ഷങ്ങള്‍ വിലയുള്ള ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമായി ഇരിക്കുന്ന ഋതബ്രത ബാനര്‍ജിയുടെ ഫോട്ടോ വിമര്‍ശനത്തിന് കാരണമായിരുന്നു. നവമാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത ഇടതുപക്ഷ അനുഭാവിയായ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കമ്പനിയ്ക്ക് ഋതബ്രത കത്തയച്ചതും വിവാദമായിരുന്നു.
ഋതബ്രതയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കാനുള്ള അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് ബംഗാള്‍ സംസ്ഥാന കമ്മിറ്റി ആഗസ്റ്റില്‍ ശരിവെച്ചിരുന്നു. ഋതബ്രതയുടെ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്ന് ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
Discussion about this post