വത്തിക്കാൻ: യെമനിൽ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് ഉഴുന്നാലിൽ, തന്റെ മോചനത്തിനായി പ്രവർത്തിച്ച സർക്കാരിന് നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച ജനങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.
ഫാദർ ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി മുൻകൈയെടുത്ത ഒമാൻ സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായി സുഷമാ സ്വരാജും ട്വിറ്ററിൽ കുറിച്ചു. ഇന്നലെ മോചിതനായ ഉഴുന്നാലിൽ വത്തിക്കാനിലാണ് ഇപ്പോഴുള്ളത്.
Discussion about this post