കൊച്ചി: തന്റെ പേരില്‍ അനാവശ്യകേസാണ് ചുമത്തിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എം മാണി. നിയമപരമായും ,ധാര്‍മ്മികപരമായും കേസെടുക്കാന്‍ ബാധ്യതയില്ലാത്ത കാര്യത്തിനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .മനോരമ ന്യൂസ് ചാനലിന്റെ ‘നേരെ ചൊവ്വെ’ എന്ന പരിപാടിയിലായിരുന്നു കെ.എം മാണി തന്റെ അഭിപ്രായം പങ്കു വെച്ചത്.
തെളിവില്ലാത്ത കാര്യത്തിന് കേസെടുക്കാന്‍ ഒരു സുപ്രീം കോടതിയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു ബാര്‍കോഴക്കേസിന്റെ ഗൂഢാലോചന നടത്തിയ ‘കിംഗ് പിന്നിനെ’ തനിക്കറിയാം .അവര്‍ എന്നായാലും വെളിച്ചത്തു വരുമെന്നും കെ.എം മാണി പറഞ്ഞു.
Discussion about this post