അഹമ്മദാബാദ്: രാജ്യത്തിന്റെ സ്വപ്നപദ്ധതിയ്ക്ക് അഹമ്മദാബാദില്‍ തുടക്കമായി. ബുള്ളറ്റ് ട്രെയിനിന്റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് അഹമ്മദബാദിൽ നിർവഹിച്ചു.
എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് – മുംബൈ പാതയിൽ ആറു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം. 508 കിലോമീറ്റർ പാതയിൽ ആകെ 12 സ്റ്റേഷനുകൾ ആണ് ഉണ്ടാകുക. 21 കിലോമീറ്റർ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണു യാത്ര. മണിക്കൂറിൽ 320 കിലോമീറ്റർ സ്പീഡാണു ട്രെയിനിന് ഉണ്ടാകുക. പദ്ധതി പ്രാവർത്തികമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് അഹമ്മദാബാദിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം മതിയാകും.
1.10ലക്ഷം കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. ചെലവിന്റെ 81 ശതമാനവും ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണു വഹിക്കുന്നത്. 50 വർഷം കൊണ്ട് ഇന്ത്യ തുക തിരിച്ചടയ്ക്കണം.
Discussion about this post