ഗാന്ധിനഗര്‍: ഇന്ത്യയും ജപ്പാനും നയതന്ത്ര സാമ്പത്തിക സഹകരണങ്ങള്‍ ഉള്‍പ്പെടുന്ന പതിനഞ്ചോളം കരാറുകളില്‍ ഒപ്പിട്ടു. ദുരന്ത പ്രതിരോധ രംഗത്തെ സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും ലക്ഷ്യമാക്കിയുള്ള കരാറില്‍ ദുരന്ത നിവാരണത്തിലെ പരിചയവും അറിവുകളും നയങ്ങളും ഇരുരാജ്യങ്ങളും പങ്കുവയ്ക്കും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ദ്വിദിന സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്.
അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു തറക്കല്ലിടാന്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ബുധനാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ജപ്പാന്‍ സഹായത്തോടെ നിര്‍മാണം. അതേസമയം ജപ്പാന്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
ഇന്ത്യ-ജപ്പാന്‍ ബിസിനസ് പ്ലീനറിയിലാണ് ജപ്പാന്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തത്. ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും കൂടുതല്‍ കൂടുതല്‍ ജപ്പാന്‍കാരെ ഞാന്‍ ക്ഷണിക്കുകയാണ്. ജാപ്പനീസ് വ്യാവസായിക നഗരങ്ങള്‍ നിര്‍മിക്കുന്നതിന് ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നെന്നും സമ്മേളനത്തില്‍ മോദി പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു. ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ സുസുക്കി ഇന്ത്യയിലെ ഉത്പാദനത്തില്‍ വര്‍ധന വരുത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. നിലവില്‍ ഗുജറാത്തിലെ ഫാക്ടറിയില്‍ പ്രതിവര്‍ഷം 2.5 ലക്ഷം കാറുകളാണ് ഉത്പാദിക്കപ്പെടുന്നത്. ഇത് 7.5 ലക്ഷമായി ഉയര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post