കൊച്ചി: യെമനില്‍ കുടുങ്ങിയ നഴ്സുമാരെ രക്ഷിയ്ക്കാന്‍ പ്രധാനമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്കി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ് ബുക് പോസ്റ്റ്. യെമനില്‍ നിന്ന് മലയാളി നഴ്സുമാരുടെ നിരവധി കോളുകള്‍ ലഭിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണുക-
യമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന് അപകടത്തിലാണ് എന്നവര്‍ കരഞ്ഞകൊണ്ടാണു പറഞ്ഞത്. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചു.
1. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട് സാനയിലും യെമനിലെ മറ്റ് വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.
2. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത് ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്ക്കണം.
3. യെമനില്‍ നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് പാസും മറ്റ് അനുമതികളും നല്‍കണം. ഇതിനു ഫീസ് ഈടാക്കരുത്.
4. സാനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്ക്കുന്നില്ല. അവരുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുകയും നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട് ജീവനക്കാര്‍ക്ക് പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്.
5. യെമനിലെ നഴ്സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.
Discussion about this post