തിരുവനന്തപുരം : ബാര്‍കോഴയാരാപോണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം മാണി.സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. താന്‍ നിരപരാധിയാണ് .തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ല.മറ്റ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാതിരുന്നത് ഇരട്ടത്താപ്പാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴക്കേസില്‍ തരം താണ നീതിയാണ് തനിക്ക് ലഭിച്ചത്. രണ്ട് തരം നീതിയാണിതെന്ന് ജനങ്ങള്‍ പറയുന്നുണ്ട്.പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ ഒരു ദിവസം വൈകിയാലും കുഴപ്പമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post