കൊല്‍ക്കത്ത: അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്.) ബംഗ്ലാദേശിലേക്കുള്ള അനധികൃത കാലിക്കടത്തും തടയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എങ്കില്‍മാത്രമേ ബംഗ്ലാദേശുകാര്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.ബി.എസ്.എഫിന്റെ നേതൃത്വത്തില്‍ കാലിക്കടത്ത് തടയാന്‍ സാധിക്കുകയാണെങ്കില്‍ ബീഫ് വില 80 ശതമാനം ഉയരും. വില കൂടുന്നതിനാല്‍ സ്വാഭാവികമായും അവിടത്തുകാര്‍ ബീഫ് കഴിക്കുന്നത് കുറയ്ക്കും. ഗോവധനിരോധനം വിജയിപ്പിക്കാന്‍ സര്‍ക്കാറിന് കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്താക്കി.
2014ല്‍ 14 ലക്ഷം കാലികളെ ഇവിടെനിന്ന് ബംഗ്ലാദേശിലേക്ക് അനധികൃതമായി കടത്തിയെന്നാണ് കണക്ക്. ഇപ്പോള്‍ അവിടെ മാട്ടിറച്ചി വില 30 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാലിക്കടത്ത് കൂടാന്‍ സാധ്യതയുണ്ട്.
രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള സുന്ദര്‍ബന്‍, അംഗ്രാളി സൈനിക പോസ്റ്റുകളും സന്ദര്‍ശിച്ചു. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ചൊവ്വാഴ്ച ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം തള്ളിയ രാജ്‌നാഥ് സിങ്, സന്ദര്‍ശനത്തിന് ഔദ്യോഗിക ലക്ഷ്യം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി.
Discussion about this post