ഡല്‍ഹി: ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റും മമതാ ബാനര്‍ജിയുടെ വലംകൈയുമായ മുകുള്‍ റോയി ത്രിണമൂല്‍ കോണ്‍ഗ്രസ് വിട്ടു. കഴിഞ്ഞ മാസം ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ത്രിണമൂലില്‍ നിന്ന് പുറത്ത് പോകാന്‍ താന്‍ നിര്ബന്ധിതനായിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് അഞ്ചു ദിവസത്തിന് ശേഷം വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാകാര്യങ്ങളും പൂജാ ആഘോഷങ്ങള്‍ക്ക് ശേഷം വ്യക്തമാക്കുമെന്ന് മുകള്‍ റോയ് വ്യക്തമാക്കി. പൂജാ അവധിക്ക് ശേഷം രാജ്യസഭാംഗത്വവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുകുള്‍ റോയിയെ സ്വാഗതം ചെയ്ത് ബംഗാള്‍ ബിജെപി ഘടകം രംഗത്ത് വന്നിട്ടുണ്ട്.
കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നിര്‍ബന്ധമായി രാജിവെപ്പിച്ചതിന് ശേഷം പാര്‍ട്ടിയില്‍ തുടര്‍ന്നത് വലിയ ഹൃദയവേദനയോടെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് എല്ലാക്കാര്യങ്ങളും പിന്നീട് വിശദമാക്കാമെന്നും ഇപ്പോള്‍ മറുപടി നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്ഹിയില്ബിജെപി നേതാക്കളുമായി മുകുള്‍ റോയ് കൂടിക്കാഴ്ച നടത്തിയതിനെതിരെ അന്ന് തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
മുകുള്‍ റോയിയുടെ നടപടി അംഗീകരിക്കില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്.
തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പെടുക്കുന്നതില്‍ മമതയ്ക്കൊപ്പം നിര്‍ണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ് മുകുള്‍ റോയ്.
Discussion about this post