തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷല്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിച്ചു മൂന്നര വര്‍ഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
ആറു മാസ കാലാവധിയില്‍ നിയമിച്ച കമ്മീഷന്റെ കാലാവധി പല തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. അന്വേഷണഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. പ്രധാന സാക്ഷി സരിത എസ്. നായരില്‍നിന്നു തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളും വലിയ വാര്‍ത്തയായിരുന്നു. സരിത പുറത്തു പറഞ്ഞ തെളിവുകള്‍ കമ്മീഷനു മുമ്പാകെ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും പറയപ്പെടുന്നു.
ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെ കമ്മീഷനായി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23ന് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജനെ കമ്മീഷനായി നിശ്ചയിച്ചത്. 2014 മാര്‍ച്ച് മൂന്നിന് കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
Discussion about this post