തിരുവനന്തപുരം: കെ പി ശശികല ടീച്ചറിന്റെ പരാതിയില്‍ വി.ഡി. സതീശന് എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്. പറവൂര്‍ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ നല്‍കിയത് അടിസ്ഥാന രഹിതമായ പരാതിയാണെന്നാരോപിച്ചാണ് ശശികല ടീച്ചര്‍ വനിതാ കമ്മീഷനെ സമീപിച്ചത്.
നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ പോലീസ് മേധാവിയില്‍ നിന്ന് ആവശ്യപ്പെടണമെന്നും വിഡി സതീശന് എംഎല്‍എ യെ വിളിച്ചു വരുത്തണമെന്നും ശശികല ടീച്ചര്‍ ആവിശ്യപ്പെട്ടിരുന്നു.
താന്‍ പ്രകോപനപരമായി സംസാരിച്ചിട്ടില്ല. പ്രസംഗം കേള്‍ക്കാതെയാണ് എംഎല്‍എ പരാതി നല്‍കിയത്. അടിസ്ഥാന രഹിതമായ പരാതിയിലുടെ സ്ത്രീ എന്ന നിലയില്‍ തന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റെന്നും ശശികല ടീച്ചര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മീഷന് തീരുമാനിച്ചത്.
Discussion about this post