നാഗ്പുര്‍: ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യയിലെ മറ്റു ഭാഗങ്ങളുമായി പൂര്‍ണമായി ലയിപ്പിക്കണണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നാഗ്പുറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതിന്റെ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തതത.
‘അനിവാര്യമായ മാറ്റങ്ങള്‍ ഭരണഘടനയില്‍ കൊണ്ടുവരണം, പഴയ വ്യവസ്ഥകള്‍ മാറ്റണം.എങ്കില്‍ മാത്രമേ ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യയുടെ മറ്റ്പ്രദേശങ്ങള്ക്ക് സ്വാംശീകരിക്കാന്‍ കഴിയൂ. . ഇതിലൂടെ മാത്രമേ ദേശീയപുരോഗതിയില് അവരുടെ സഹകരണവും പങ്കാളിത്തവും സാധ്യമാവുകയുള്ളുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആര് എസ് എസും ബി ജെ പിയും ജമ്മു കശ്മീറുമായി ബന്ധപ്പെട്ട് 370ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം ദീര്‍ഘകാലമായി മുന്നോട്ട് വെക്കുന്നുണ്ട്. കശ്മീരില്‍ താമസിക്കുന്ന ഹിന്ദു അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.
Discussion about this post