നാഗ്പൂര്‍: പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവ പദ്ധതിക്ക് പിന്തുണയുമായി വിരാട് കൊഹ് ലിയും ടീം ഇന്ത്യയും. .നാഗ്പൂരില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന് മുന്‍പായാണ് ഇന്ത്യന്‍ ടീം പിന്തുണയറിച്ചത്. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ ബിസിസിഐ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.പൊതു ഇടങ്ങളില്‍ ആരും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും ചവറ്റുകൊട്ടയില്‍ മാത്രമെ മാലിന്യങ്ങള്‍ കളയാകൂ എന്നാണ് വീഡിയോയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും മോദിക്ക് ഒപ്പം ഇന്ത്യന്‍ ടീമും അണിചേരുമെന്നും ക്യാപ്റ്റന്‍ കൊഹ്ലിയും കോച്ച് രവി ശാസ്ത്രിയും പറയുന്നു.
Join #TeamIndia in ‘Swachhata Hi Seva’ movement @narendramodi @PMOIndia @imVkohli @ImRo45 @ajinkyarahane88 @hardikpandya7 @RaviShastriOfc pic.twitter.com/NkRk7mhpxe
— BCCI (@BCCI) October 1, 2017
ഇന്ത്യന്‍ ടീമിന്റെ പിന്തുണ തേടി പ്രധാനമന്ത്രി ബിസിസിഐക്ക് കത്തയച്ചിരുന്നു.ശുചിത്വം സേവനം പദ്ധതിക്ക് പിന്തുണയുമായി അമിതാഭ് ബച്ചന്, രജനീകാന്ത്, കമല്ഹാസന്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ രംഗത്തെത്തിയിരുന്നു
Discussion about this post