കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. മുതുകില്‍ മര്‍ദ്ദിച്ച ഇയാള്‍ കുട്ടിയെ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് രണ്ടാനച്ഛന്റെ മര്‍ദ്ദനം. വീടിനുള്ളില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ബോധരഹിതയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഇയാള്‍ക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു. അമ്മയേയും കുഞ്ഞിനേയും പോലീസ് സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ എത്തിച്ചു.
Discussion about this post