മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിന്റെ പ്രതികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍. ഇവര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി അറിയിച്ചു.
അന്വേഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സെപ്തംബര്‍ അഞ്ചിന് രാത്രി 8.05നാണ് ഗൗരി വെടിയേറ്റ് മരിച്ചത്. ഗൗരി വെടിയേറ്റു മരിക്കും മുമ്പ് രണ്ടു തവണ ഘാതകന്‍ അവരുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട് ഏഴിനും നടത്തിയ ഈ സന്ദര്‍ശനങ്ങളുടെ ദ്യശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ഗൗരി ലങ്കേഷിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനകളാണെന്നും, മാവോയിസ്റ്റുകളാണെന്നും ഉള്ള അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിച്ചിരുന്നു.
Discussion about this post