കോഴിക്കോട്: മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റിയുടെ റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാസമ്മേളനം ബുധനാഴ്ച കോഴിക്കോട്ട് നടക്കും. വൈകിട്ട് മൂന്നിന് അരയിടത്തുപാലത്തിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി, എ. നജീബ് മൗലവി, അബുല്‍ഖൈര്‍ മൗലവി, ഡോ. പി.എ. ഫസല്‍ഗഫൂര്‍, പി. ഉണ്ണീന്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.
സമ്മേളനത്തില്‍ വിവിധ മുസ്ലിം സംഘടന നേതാക്കള്‍ക്കുപുറമെ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എം.എല്‍.എ, മുന്‍മന്ത്രി ബിനോയ് വിശ്വം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. പി.ജെ. വിന്‍സന്റെ്, ഡോ. കെ.എസ്. മാധവന്, വി.ടി. മുരളി എന്നിവരും പങ്കെടുക്കും.
Discussion about this post