ഡല്‍ഹി: അടുത്തവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ ആവശ്യപ്പെട്ടിരുന്നു.
‘2018 സെപ്റ്റംബറോടെ പാര്‍ലമെന്ററി, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കമ്മീഷന് സജ്ജരാണ്.’ തെരഞ്ഞെടുപ്പു കമ്മീഷന് ഒ.പി റാവത് പറഞ്ഞു.
. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പമുള്ള വി.വിപാറ്റ് വാങ്ങുന്നതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചിട്ടുണ്ട്. പുതിയ ഇലക്ട്രോണിക് മെഷീനും വി.വിപാറ്റും വാങ്ങാനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചയുടന്‍ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന് ഇവ വാങ്ങാനുള്ള ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. വി.വിപാറ്റിനായി 34,00 കോടിയും ഇ.വി.എമ്മുകള്‍ക്കായി 12,000 കോടിയുമാണ് തെരഞ്ഞെടുപ്പു കമ്മീഷന് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ഏതാണ്ട് 40ലക്ഷം ഇ.വി.എമ്മുകളും വി.വിപാറ്റുകളുമാണ് വേണ്ടത്. അധിക ചിലവ് കുറയ്ക്കാമെന്ന വാദമുയര്‍ത്തിയാണ് ബി.ജെ.പി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ആവശ്യപ്പെട്ടത്.
Discussion about this post