ശ്രീനഗർ : പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കോർപ്പറൽ വിക്കി പഹാഡെയ്ക്ക് അനുശോചനം രേഖപ്പെടുത്തി വ്യോമസേന . സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് വ്യോമസേന സൈനികൻ വീരമൃത്യ വരിച്ചത് .മാർഷൽ വി ആർ ചൗധരിയും ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ച ധീരഹൃദയനായ കോർപ്പറൽ വിക്കി പഹാഡെയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. നിങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യോമസേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആണ് ആക്രമണം ഉണ്ടായത്.
പാക് ഭീകരൻ ഹബീബുള്ള മാലിക് എന്ന സായിദ് ഭട്ട് പരിശീലിപ്പിച്ച ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ചു വന്ന രണ്ടു വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സുരാൻ കോട്ടെ മേഖലയിലെ സനായി ഗ്രാമത്തിൽ വെച്ചായിരുന്നു വ്യോമസേനയുടെ രണ്ട് വാഹനങ്ങൾക്ക് നേർക്ക് ഭീകരർ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിൾസ് സൈനികർ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
Discussion about this post