ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദീപക്കിനെ ബൈക്കില്‍ വന്ന അക്രമികള്‍ മാരകമായി വെട്ടിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ദീപക്കിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ ഈ സംഭവം എല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുളളതിനാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Discussion about this post