ഹമാസ് തലവൻ മുഹമ്മദ് സിൻവാറിനെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചതായും വിവരമുണ്ട്. മെയ് 13 ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആണ് ഹമാസ് കമാൻഡർ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് രാജ്യം വ്യക്തമാക്കുന്നത്. സിൻവാറിന് പുറമെ ഇയാളുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉൾപ്പെടെ ഒരു ഡസനോളം സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സിൻവാറിന്റെ മൃതദേഹം ഖാൻ യുനിസിലെ ടണലിൽ നിന്ന് ഇസ്രയേൽ സൈന്യം കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. . എന്നാൽ ഈ വാർത്ത ഇസ്രയേൽ ഔദ്യോഗികമായി അന്ന് സ്ഥിരീകരിച്ചിരുന്നില്ല.
ഇസ്രയേൽ വധിച്ച മുൻ ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് ഹമാസിന്റെ മിലിട്ടറി കമാൻഡറായ മുഹമ്മദ് സിൻവാർ. കഴിഞ്ഞ ഒക്ടോബറിൽ തെക്കൻ ഗാസയിൽ നടത്തിയ ആക്രമണത്തിലായിരുന്നു യഹ്യ സിൻവാർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയിലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ചുമതല മുഹമ്മദ് സിൻവാർ ഏറ്റെടുത്തത്.













Discussion about this post