തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര. ബിജെപി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വ്യാജപ്രചരണവുമായാണ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോടിയേരിയുടെ വ്യാജപ്രചാരണ പോസ്റ്റ് ട്രോളര്‍മാര്‍ക്ക് പുതിയ ഇരയെ നേടിക്കൊടുത്തു. എം ബി രാജേഷിനു ശേഷം പുതിയ ഇരയെ കിട്ടിയതോടെ ട്രോളര്‍മാരും ആവേശത്തിലാണ്. കോടിയേരി ബാലകൃഷ്ണന് പ്രധാന കഥാപാത്രമായി രസകരമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലൗവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ശുദ്ധമണ്ടത്തരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി കോടിയേരി ബാലകൃഷ്ണന് ഫേസ് ബുക്ക് പോസ്റ്റിട്ടത്.
വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിന്റെ മകളെയാണ് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറിയുടെ കണ്ടെത്തല്‍. എന്നാല്‍ ആര്.എസ്.എസ് പ്രചാരകനായിരുന്ന അശോക് സിംഗാള്‍ വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹത്തിന് മകളുമില്ല.
മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന് വിവാഹം കഴിച്ചിരിക്കുന്നത് മുരളീമനോഹര്‍ ജോഷിയുടെ മകള്‍ രേണുവിനെയാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആര്‍എസ്എസ് പ്രചാരകനായിരുന്ന അശോക് സിംഗാള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും മുരളീമനോഹര്‍ ജോഷിയുടെ മക്കള്‍ പ്രിയംവദയും നിവേദിതയുമാണെന്നും കോടിയേരി ബാലകൃഷ്ണന് അറിയില്ലേയെന്ന ചോദ്യവുമായി കമന്റുകള്‍ നിറഞ്ഞതോടെ പോസ്റ്റ് മുക്കി കോടിയേരി തടി തപ്പി. പാര്‍ട്ടി സെക്രട്ടറിയെ വിശ്വാസത്തിലെടുത്ത് പോസ്റ്റ് ഷെയര്‍ ചെയ്ത സഖാക്കളെല്ലാം വെട്ടിലുമായി.
മുന്‍പ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ബിജെപി വിരുദ്ധര്‍ പ്രചരിച്ചിരുന്ന വ്യാജ ആരോപണങ്ങളായിരുന്നു കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത്. ഈ കള്ളങ്ങള്‍ വളരെ നാള് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അറിയാതെയായിരുന്നു കോടിയേരി പച്ചക്കള്ളങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റാക്കിയത്.
Discussion about this post