ഡല്‍ഹി: ചരക്കുസേവനനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. 26 ഉത്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്താന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. നിരവധി ഉത്പന്നങ്ങളുടെ നികുതി 12ല്‍ നിന്ന് അഞ്ച് ശതമാനമാക്കി നിജപ്പെടുത്തി. ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തെ ഇടവേളയില്‍ ഇനി വര്‍ഷത്തില്‍ നാല് തവണ മാത്രം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതാണ് ജിഎസ്ടി കൗണ്‍സിലെടുത്ത നിര്‍ണായക തീരുമാനം.
. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവരെ പ്രതിമാസ റിട്ടേണില്‍നിന്ന് ഒഴിവാക്കി. ചെറുകിട കച്ചവടക്കാര്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. കോംപോസിഷന്‍ നികുതി: വ്യാപാരികള്‍ 1%, ഉല്‍പാദകര്‍2%, റസ്റ്റോറന്റ്5%
. 2 ലക്ഷം വരെ സ്വര്‍ണം വാങ്ങാന്‍ പാന്‍കാര്‍ഡ് വേണ്ട. സ്വര്‍ണരത്‌ന വ്യാപാരത്തെ കളളപ്പണ തടയല്‍ നിയമത്തില്‍നിന്ന് ഒഴിവാക്കി.
. ഹോട്ടല്‍ ഭക്ഷണ വില കുറയും. എസി റെസ്‌റ്റോറന്റുകളിലെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കും.
. ഗ്യാസ് സ്റ്റൗ, സേഫ്റ്റി പിന്‍, നൂല്‍, ഹെയര്‍ പിന്‍ എന്നിവയുടെ വില കുറയും.
. കരകൗശല വസ്തുക്കളുടെയും കയര്‍ ഉല്‍പ്പന്നങ്ങളുടെയും നികുതി കുറക്കും.
. നിത്യോപയോഗ വസ്തുക്കളില്‍ പലതിന്റെയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് കുറയ്ക്കും.
. കയറ്റുമതിക്ക് നാമമാത്രനികുതി. കയറ്റുമതിയ്ക്ക് ജിഎസ്ടി 0.10% മാത്രം. കയറ്റുമതിക്കാരുടെ നികുതി റീഫണ്ട് ഈ മാസം 10 മുതല്‍. എല്ലാ കയറ്റുമതിക്കാര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ ഇവാലറ്റ് സൗകര്യം.
. ടെക്‌സറ്റൈല്‍ ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമാക്കി കുറച്ചു.
. ഹോട്ടലുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതിയെ നിയമിച്ചേക്കും
. വില കുറയും: ചപ്പാത്തി, ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ മരുന്നുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത മിക്‌സചര്‍, ചിപ്‌സ്, നംകീന്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് ഒഴികെ നിര്‍മ്മാണാവശ്യത്തിനുള്ള കല്ലുകള്‍, ഡീസല്‍ എന്‍ജിന്‍ ഘടകങ്ങള്‍, പമ്പ് ഘടകങ്ങള്‍, ഇവേസ്റ്റ് കൈകൊണ്ടുണ്ടാക്കിയ നൂല്, കയര്‍ ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍ വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ്, ഇവേസ്റ്റ്, റബര്‍ വേസ്റ്റ് എന്നിവയ്ക്ക് വില കുറയും.
ജിഎസ്ടി നടപ്പാക്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന് ജിഎസ്ടി കൗണ്‍സിലിന്റെ 22ാം യോഗം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്. ഗുവാഹത്തിയില്‍ വച്ചു നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ ഉത്പന്നങ്ങളുടെ നികുതി പുനപരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
Discussion about this post